Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?
സിനിമ എന്ന നിലക്ക് തന്മയത്വമുള്ള മേക്കിംഗും സംവിധായകനെന്ന രീതിയിൽ ജിയോ ബേബിയുടെ മെയിൻസ്ട്രീമിലേക്കുള്ള കൃത്യമായ തുടക്കവുമാണ് കാതൽ. കയ്യടക്കം കൊണ്ട് പക്വതയുള്ള മേക്കിംഗ്സംവിധായകൻ പ്രമേയത്തോട് വ്യക്തിപരമായി കാണിച്ച ആത്മാർത്ഥതയായി തോന്നി. 'കാതൽ' 'by default' ഒരു ഹോമോഫോബിക്ക് സിനിമയല്ല - എന്നാൽ പ്രഥമദൃഷ്ട്യാ state യുക്തിക്ക് പുറത്തേക്ക് സെക്ഷ്വാലിറ്റിയെ വെച്ച് കാണാൻ ശ്രമിക്കാത്ത (എന്നെ സംബന്ധിച്ച് അതാ മനപ്പൂർവ്വമായിക്കൊള്ളണമെന്നില്ല), വ്യക്തി -കുടുംബം - സമൂഹം എന്നതിലേക്ക് സ്വവർഗാനുരാഗത്തെ കണിശമായി ബന്ധിപ്പിച്ച് കഥപറയുന്ന ഒരു ഹെട്രോസെക്ഷ്വൽ വീക്ഷണമാണ്. അതായത്, ഓമന എന്ന ഹെറ്ററോസെക്ഷ്വൽ വര്ഷങ്ങളായി അനുഭവിക്കുന്ന denial ( ethical and sexual ) കേന്ദ്രവിഷയമാകുമ്പോഴേക്കും ഇവിടെ സമൂഹം ഹോമോസെക്ഷ്വൽ ആയ മാത്യുവിനെ ടോർച്ചർ ചെയ്തു തുടങ്ങുന്നു. അയാളെ പുകച്ചു പുറത്തു ചാടിക്കാൻ ഓമനയുടെ സ്ത്രീ എന്ന ഐഡന്റിറ്റിയെ മുന്നിൽ നിർത്തുകയും മാത്യു തങ്കനുമായുള്ള രഹസ്യബന്ധത്തിലൂടെ താരതമ്യേന തൃപ്തികരമായ സെക്സ് ലൈഫ് ആണാണെന്നുള്ള അധികാരത്തിലൂടെ നേടുകയും ഉണ്ടായി എന്നതാണ് കാതലിലെ moral argument.
പക്ഷേ ഓമനമാരല്ലേ ( No offense to women here) സമൂഹം? മാത്യുവും തങ്കനുമല്ലേ അപരർ? മാത്യുവും തങ്കനും ജീവിക്കുന്നത് തന്നെ സ്വയത്തിനോട് നുണപറഞ്ഞു കൊണ്ടും സ്വയം manipulate ചെയ്തുകൊണ്ടുമല്ലേ? കഴുത്തറ്റം ഹോമോഫോബിയയിൽ മുങ്ങിയിരിക്കുന്ന സമൂഹത്തിന്റെ moral ഫാബ്രിക്കിന്റെ സ്ഥിരതക്കായി മാത്യുമാരും തങ്കൻമാരും നൂറ്റാണ്ടുകളായി കടമപോലെ അനുഷ്ഠിച്ചുവരുന്ന deep repression തന്നെയല്ലേ ത്യാഗത്തിന്റെ ത്രാസിൽ താഴ്ന്നിരിക്കുന്നത്? ആ സ്വയം നിരാകരണത്തിന്റെ, തപസ്യ കണക്കെ മഹത്തരമായ അവരുടെ ഹുമാനിസത്തിനോളം വലുതാണോ ഓമനയുടെ 'വേദന' എന്നത് സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കെ, ഓമനയ്‌ക്കൊപ്പം നിൽക്കാൻ കഴിയുമോ?
കാതലിൽ രാഷ്ട്രീയ ശെരികേടുണ്ട് പക്ഷേ അത് ഹോമോഫോബിക്കല്ല - മറിച്ചൊരു സാധാരണ മനുഷ്യന്റെ മാനുഷികതയെ ആഴത്തിൽ തൊടുന്ന ബ്യൂട്ടിഫുൾ flaw ആണ്.
മഴയിലൂടെ കാറിനുള്ളിലേക്ക് രക്ഷപ്പെടുന്ന പവർലെസ്സായ തങ്കനെ നോക്കി നിൽക്കുന്ന മാത്യു അനുഭവിക്കുന്ന നിസ്സഹായാവസ്ഥ ഡിവോഴ്‌സോ, കോടതിയോ പോലുള്ള ഒരു 'ഹെട്രോ വ്യവഹാര'ത്തിനും സാമൂഹികതയ്ക്കും സോൾവ് ചെയ്യാൻ പറ്റുന്നൊരു പെയിൻ അല്ല. അവസാനത്തിൽ മാത്യുവിനും കൂടി വേണ്ടിയാണ് താനിത് ചെയ്തതെന്ന് ഓമന പറയുന്നത് നീതികേടാണ്. ഓമന പാട്രിയായിർക്കിയുടെ ഇരയാണല്ലോ - പക്ഷേ പാട്രിയാർക്കിയിൽ തന്നെയല്ലേ സ്‌റ്റേറ്റും സമൂഹവും നിലനിൽക്കുന്നത്? മാത്യുവിന് എന്തുണ്ട്? ആരുണ്ട്?
പക്ഷേ ജിയോ ബേബി 'glitches in the matrix' പോലെ സെക്ഷ്വാലിറ്റിയുടെ രാഷ്ട്രീയത്തിനു പുറത്തേക്ക് പ്രണയത്തെ സ്വതന്ത്രമാക്കുന്നത് മനോഹരമാണ്: പുതിയ ആളെ മീറ്റ് ചെയ്യുന്ന ഓമന മറ്റൊരു ജീവിതത്തിലേക്ക് തയ്യാറെടുക്കുമ്പോൾ പുറത്തിറങ്ങി ഒറ്റപ്പെട്ട് നിൽക്കുന്ന മാത്യുവിനെ കാണിച്ച് തരികയാണ്. അയാളെന്തിനാണങ്ങനെ നിൽക്കുന്നത്? ഒരു ദുരിതകാലം പെയ്തു തീർന്നതിന്റെ, ഭാരമൊഴിഞ്ഞതിന്റെ നെടുവീർപ്പ് മാത്രമാണോ അത്? അതോ മാത്യുവിന്റെ പ്രണയം നമ്മുടെ ഹെട്രോനോർമേറ്റീവ് ഭാവനക്കും, പൊളിറ്റിക്സിനും മനസെത്തിക്കാനാവാത്തവിധം ദൂരത്താണോ?
And the genius of Mammootty is the evasively transcendent characterization (portrayal) of Mathew. In the end, I wasn't sure if he was gay, bisexual or anything in particular objectively - if I could say that's what I felt. In the end, Omana is free to choose a new life and Thankan can finally be himself with Mathew in a new phase of life despite his societal and structural power disadvantages ( him being an ordinary, underprivileged person compared to both Omana and Mathew). But what is Mathew? Why was he sad when Omana was excited about her new life? Was that because he lost a friend or was his heart broken?
Kathal is interesting beyond its craft.
കാതൽ അതിന്റെ എല്ലാ കുറവുകളോടും കൂടി എന്റെ പ്രിയപ്പെട്ട സിനിമയാവുകയാണ്. കാരണം ഒരർത്ഥത്തിൽ ഞാനും ആ കുറവുകളുടെ ആകെത്തുകയാവാം.
